കൊച്ചി: മലയിടംതുരുത്തിലെ കുടുംബങ്ങളെ സർക്കാർ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഈ വിഷയം സർക്കാർ രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇവർക്ക് സ്ഥലം കൊടുത്ത് വീട് നിർമിച്ചുനൽകാൻ സർക്കാർ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. അവരും ഇതിന് സമ്മതം അറിയിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി. കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രനാണ് മലയിടംതിരുത്ത് കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ചത്.
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി എ .പി.അനിൽകുമാർ വ്യക്തമാക്കി. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. സർക്കാർ വിഷയം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.